1998 ബാച്ച് സംഗമം.. അജി സാറിനു യാത്രയയപ്പ്.. മാഗസിൻ പ്രകാശനം


1998 ബാച്ച് സംഗമം.. അജി സാറിനു യാത്രയയപ്പ്.. മാഗസിൻ പ്രകാശനം

സിൽവർ ജൂബിലി ആഘോഷനിറവിൽ TRK Higher Secondary School, Vaniamkulam. സിൽവർ ജൂബിലിയുടെ ഭാഗമായി നടന്ന ആദ്യ ബാച്ചിന്റെ പുനഃ സമാഗമാണ് വേദി. സദസിനു മുന്നിൽ കാണികളായി ഇരിക്കുന്ന +2 കുട്ടികളെ നോക്കി എന്റെ പ്രിയപ്പെട്ട ചങ്ങാതി Praveen Parameswaran ‘മക്കളെ’ എന്ന് അഭിസംബോധന ചെയ്തപ്പോഴാണ് ഞെട്ടലോടെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞത് , ഈ കലാലയത്തിൽ നിന്നും പഠനം കഴിഞ്ഞു 25 വർഷം കഴിഞ്ഞിരിക്കുന്നു എന്ന് മാത്രമല്ല ഞങ്ങളുടെ കൂടെയുള്ള പലരുടെയും മക്കൾ പ്ലസ് ടു വിൽ എത്തിയിരിക്കുന്നു അവരിൽ ചിലർ ഇപ്പോൾ വേദിക്കു മുന്നിലായി കാണികളായി ഉണ്ട് എന്നതും ..!

എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോയത് … !

സിൽവർ ജൂബിലിയുടെ ഭാഗമായി ഞങ്ങൾ ആദ്യ ബാച്ചുകാരും ഞങ്ങളുടെ പ്രിയപ്പെട്ട അധ്യാപകരും ചേർന്നെഴുതിയ അധികം ഒന്ന് എന്ന പുസ്തക പ്രകാശനവും നടന്നു..! ഞങ്ങളുടെ പ്രിയപെട്ട അധ്യാപകൻ അജി പോൾ മാഷ് സ്കൂളിൽ നിന്നും ഔദ്യോഗികമായി വിടപറയുന്ന വേദി കൂടി ആയി മാറി.TRK യുടെ സ്വന്തം പ്രിൻസിപ്പൽ Rajeev മാഷോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞു എന്നതും 2024 ന്റെ ആദ്യ ദിവസം ധന്യമാക്കി. പ്രോഗ്രാം കോർഡിനേറ്റർമാരായ ശ്രീനി , ജിജേഷ് , Ratheesh Vedha , Ratheesh KP, പ്രമോദ്, സജി, ഷെമീറ, പ്രവീൺ തുടങ്ങിയവർക്ക് പ്രത്യേകം നന്ദി ..!

ഗോപാലകൃഷ്ണൻ (1998-2000 batch)